വീടിന് സമീപത്തെ വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

Published : Sep 07, 2026, 06:10 PM IST
Mavelikkara Child Death

Synopsis

ആലപ്പുഴയിൽ വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരൻ മരിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിലാണ് സംഭവം. മുത്തച്ഛനൊപ്പം നിൽക്കുന്നതിനിടെ ആണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണത്.

മാവേലിക്കര: വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ കൃഷ്ണൻ - ആതിര ദമ്പതികളുടെ മകൻ അഷർ ക്രിസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികിൽ നിൽക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് വെള്ളത്തിലേക്ക് വീഴുന്നത് കൂടെയുണ്ടായിരുന്ന മുത്തച്ഛന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർതൃഗൃഹത്തിൽ നേഴ്സായ യുവതി ജീവനൊടുക്കി; വീട്ടിലെ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട നിലയിൽ
ശബരിമല ദർശനം: സുപ്രീംകോടതി വിധിക്ക് ശേഷം നിലപാട് അറിയിക്കാം; ട്രാൻസ്ജെൻഡറുടെ ഹർജിയിൽ സർക്കാർ