പയ്യോളിയിൽ ഒന്നര വയസുള്ള കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അമ്മ കസ്റ്റഡിയിൽ

Published : Apr 11, 2024, 04:57 PM ISTUpdated : Apr 11, 2024, 06:00 PM IST
പയ്യോളിയിൽ ഒന്നര വയസുള്ള കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അമ്മ കസ്റ്റഡിയിൽ

Synopsis

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കോഴിക്കോട് പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഉമ്മയെ പയ്യോളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുക്കളാണ് ഇന്ന് രാവിലെ 10 മണിയോടെ കുട്ടി വീട്ടിനകത്ത് മുറിയിലെ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോ‍‍ര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്