തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ എടുത്തുകൊണ്ട് ഓടി; പൊലീസും ഓട്ടോ ഡ്രൈവര്‍മാരും കൂടി പ്രതിയെ പിടികൂടി

Published : Dec 09, 2018, 03:23 PM IST
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ എടുത്തുകൊണ്ട് ഓടി;  പൊലീസും ഓട്ടോ ഡ്രൈവര്‍മാരും കൂടി പ്രതിയെ പിടികൂടി

Synopsis

കുട്ടിയുമായി ഓടിയ ശ്രീജിത്തിനെ ആർ എം എസ്സിന് സമീപം വെച്ച് കെ എസ് ആർ ടി സി പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും തമ്പാനൂർ എസ് ഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടുകയായിരുന്നു

തിരുവനന്തപുരം: ശബരിമലയിലേക്ക് പോകാൻ എത്തി മാതാപിതാക്കൾക്കൊപ്പം റയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ആറ് വയസുള്ള ആന്ധ്രാ സ്വദേശിനിയെ എടുത്തുകൊണ്ട് ഓടിയ ആളെ തമ്പാനൂർ പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി. കുഴിതുറ കഴുകൻതിട്ട സ്വദേശി ശ്രീജിത്ത്‌(38) ആണ് പിടിയിലായത്.

ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നെത്തിയ അയ്യപ്പ സംഘത്തിനൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ ആണ് ശ്രീജിത്ത് എടുത്തുകൊണ്ട് റെയിൽവേസ്റ്റേഷന് പുറത്തേക്ക് ഓടിയത്. കുട്ടിയുമായി ഓടിയ ശ്രീജിത്തിനെ ആർ എം എസ്സിന് സമീപം വെച്ച് കെ എസ് ആർ ടി സി പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും തമ്പാനൂർ എസ് ഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.

പിടിയിലായ ശ്രീജിത്തിനെ റയിൽവേ പൊലീസിന് കൈമാറി. കുട്ടിയെ ശ്രീജിത്ത് എടുത്തുകൊണ്ട് ഓടുന്ന ദൃശ്യങ്ങൾ റയിൽവേ സ്റ്റേഷനിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൻജിൻ ഓഫായി കാർ നിന്നു, റോഡരികിൽ നിന്നെത്തിയ യുവാവ് യുവതിയെയും കുടുംബത്തെയും മർദ്ദിച്ചു, യുവാവ് അറസ്റ്റിൽ
ചന്തുവിന്റെ സ്വപ്നം തകർന്നു, അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബേക്കറി കത്തി നശിച്ചു, 20 ലക്ഷത്തിന്റെ നഷ്ടം