തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ നാ ല യൂനിറ്റ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.
മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ബേക്കറി കട കത്തി നശിച്ചു. തൃക്കണ്ടിയൂര്‍ സ്വദേശി എം. ചന്തുവിന്റെ ഉടമസ്ഥതയിലുള്ള എ.ആര്‍ ബേക്കറിയാണ് കത്തിനശിച്ചത്. ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 20 ലക്ഷം രൂപയുടെ ബേക്കറി പലഹാരങ്ങള്‍ നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ അഗ്‌നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.
തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ നാ ല യൂനിറ്റ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തിരൂരില്‍ ഉണ്ടായത് വേദനാജനകമായ സംഭവമാണെന്നും അര നൂറ്റാണ്ടിലേറെയായി തിരൂരില്‍ വ്യാപാരം നടത്തുന്നവരാണ് കടയുടമകളെന്നും കട കത്തിനശിച്ചതിലൂടെ കനത്ത നഷ്ടമാണുണ്ടായതെന്നും തിരൂര്‍ നഗരസഭയുടെ നിയുക്ത ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി പറഞ്ഞു. കച്ചവടക്കാരും ജീവനക്കാരും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
