വിജനമായ റോഡ്, ഒറ്റക്ക് വീട്ടിലേക്ക് നടന്ന് രണ്ടരവയസുകാരൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നടപടിയുണ്ടാകും

Published : Feb 15, 2024, 02:05 PM ISTUpdated : Feb 15, 2024, 02:34 PM IST
വിജനമായ റോഡ്, ഒറ്റക്ക് വീട്ടിലേക്ക് നടന്ന് രണ്ടരവയസുകാരൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നടപടിയുണ്ടാകും

Synopsis

തിങ്കളാഴ്ചയാണ് കാക്കാമൂലയിലെ സോർഹിൽ നഴ്സറി സ്കൂളിൽ നിന്നും രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാക്കാമൂലയിലെ നഴ്സറി സ്കൂളിൽനിന്ന് രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയതിൻറെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

തിങ്കളാഴ്ചയാണ് കാക്കാമൂലയിലെ സോർഹിൽ നഴ്സറി സ്കൂളിൽ നിന്നും രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയത്.  30 വിദ്യാർഥികളെ ആയയെ ഏൽപിച്ച് മൂന്ന് അധ്യാപകരും സമീപത്തെ കല്യാണ വീട്ടിലേക്ക് പോയി. ഈ സമയത്താണ് കുട്ടി ഗേറ്റും കടന്ന് റോഡിലൂടെ നടന്നു നീങ്ങിയത്. വീട്ടിൽ കരഞ്ഞെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കൾ പരിഭ്രാന്തരായി. ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്കൂൾ അധികൃതരുടെയും ശ്രദ്ധയിൽപെട്ടത്.

രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസെടുത്തെങ്കിലും ഒത്തു തീർപ്പ് നടപടിയിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്റെ നീക്കം. അതേസമയം ശിശുക്ഷേമ സമിതി സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ഒറ്റക്ക് എങ്ങിനെ പോകുമെന്നൊക്കെ ചില അധ്യാപകർ പറഞ്ഞിരുന്നുവെങ്കിലും സിസിടിവി ദൃശ്യം പുറത്ത് വന്നതോട വീഴ്ച അടിവരയിടുകയാണ്. പിഴവ് പറ്റിയെന്ന് സ്ഥാപന മേധാവികൾ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. അധ്യാപകർക്കെതിരെ ഉടൻ നടപടി എടുക്കുമെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു