
കൊച്ചി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം കിട്ടിയ സന്തോഷത്തിലാണ് എറണാകുളം ചിറ്റൂർ സെന്‍റ് മേരിസ് യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. അവയവദാനം പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തിയ ബോധവൽക്കരണ പരിപാടികള്‍ പരിഗണിച്ചാണ് സ്കൂളിന് ക്ഷണമെത്തിയത്. സ്കൂളിന്‍റെ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി മൻ കി ബാത്തിലും പരാമർശിച്ചിരുന്നു
വർഷങ്ങള്‍ക്ക് മുൻപ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ബ്രയിൻ ട്യൂമർ ബാധിച്ചപ്പോള്‍ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്കൂള്‍ അധികൃതർ ആവുന്നത്ര പരിശ്രമിച്ചിട്ടും സാധിച്ചില്ല. ആ ദുഖമാണ് അവയവദാന സന്ദേശം പ്രചരിപ്പിക്കാൻ സ്കൂളിനെ പ്രേരിപ്പിച്ചത്. 16 അടി നീളത്തിലും 14 അടി വീതിയിലും ഇന്ത്യയുടെ ഭൂപടം നിർമ്മിച്ച് അതിൽ അയവദാന സന്ദേശം രേഖപ്പെടുത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഒപ്പ് രേഖപ്പെടുത്തി. അവയവദാന സമ്മത പത്രവും ശേഖരിച്ചു. സന്ദേശം 2015 ൽ പ്രധാനമന്ത്രിക്ക് അയച്ചു.
രാജ്യത്തിന് മാതൃകയായ സ്കൂളിന്‍റെ പ്രവർത്തനത്തെ മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിലും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിക്കുന്നത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആൽജിൻ വിൻസെന്‍റ്, കെ.ബി. ശ്രീജിത്ത്, ആദിഷ് വിനോദ്, അധ്യാപകൻ അഭിലാഷ് ടി. പ്രതാപ് എന്നിവരാണ് ഡൽഹിയിലെത്തുക. ആദ്യമായി ഡൽഹിയിൽ പോകുന്നതിന്‍റെ സന്തോഷത്തിലാണ് വിദ്യാർത്ഥികള്‍. അവയവദാന സന്ദേശം ഡൽഹിയിലുമെത്തിക്കാനായി ഇന്ന് വൈകിട്ട് ദില്ലിയിലേക്ക് യാത്ര തിരിക്കുമെന്ന് അധ്യാപകൻ അഭിലാഷ് ടി. പ്രതാപ് പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം
Read More : ക്രിപ്റ്റോ, മണി ചെയിൻ, ഹവാല, മറയായി 'ഹൈറിച്ച്' ഓൺലൈൻ; ഥാർ ജീപ്പിൽ പ്രതാപനും ശ്രീനയും മുങ്ങി, വലവിരിച്ച് ഇഡി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam