പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു

Published : Jan 24, 2024, 09:39 AM IST
പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു

Synopsis

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു കുട്ടപ്പൻ മാരാർ. 

തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവല്ലയിലെ മതിൽഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു കുട്ടപ്പൻ മാരാർ. 

ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന്‌ അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പൻ മാരാർ. 1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞൻ മാരാർ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പൻ മാരാർ. സംസ്കാരം പിന്നീട്.

Read More : കക്കാടംപൊയിൽ വീണ്ടും അപകടം, ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
 

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം