പോക്സോ കേസ് പ്രതിയായ വൈദികന്‍ ഒളിവില്‍

Published : Apr 04, 2026, 07:23 PM IST
pocso

Synopsis

പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളായ വയോധികരെ കുമ്പസരിപ്പിക്കാനായി കോനൂരിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ ഒളിവില്‍. ഫാ.ജോസഫ് കൊടിയനെതിരെയാണ് പോലീസ് പോക്‌സോ കേസെടുത്തിരിക്കുന്നത്. പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളായ വയോധികരെ കുമ്പസരിപ്പിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടില്‍ വയോധികരല്ലാതെ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വൈകീട്ടോടെ കുട്ടി അസ്വസ്ഥതകള്‍ കാട്ടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് പള്ളിയിലും പൊലീസിലും വീട്ടുകാര്‍ പരാതി നല്കി. പരാതി വന്നതോടെ വൈദികന്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. മൂന്ന് വര്‍ഷം മുമ്പും ഈ വൈദികന്‍ മറ്റൊരു പോക്‌സോ കേസിലുള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിരുന്നതായും പറയുന്നു. വികാരിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏറ്റവുമധികം കത്തുകള്‍ അയക്കുന്നവര്‍ക്ക് സമ്മാനം..! മലപ്പുറത്ത് കത്തെഴുത്ത് മത്സരം തുടങ്ങി
ഫ്ലാസ്കിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു, കൊണ്ടുവന്നത് ബെംഗളൂരുവിൽ നിന്ന്; ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശികൾ പിടിയിൽ