
സുല്‍ത്താന്‍ബത്തേരി: പെട്ടിക്കടയുടെ പൂട്ട് തകര്‍ത്ത് കയറി അര ലക്ഷത്തോളം രൂപയുടെ സാധനങ്ങളും 7000 രൂപയും കവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പൊലീസ് പിടികൂടി. കോഴിക്കോട്, താമരശ്ശേരി, തൊമ്മന്‍വളപ്പില്‍ വീട്ടില്‍ റഫീക്ക് എന്ന പി ഹംസ(42)യെയാണ് പിടികൂടിയത്.
പരാതി ലഭിച്ചയുടന്‍ ഫിംഗര്‍പ്രിന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, പ്രതിയുടെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അയച്ചുകൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ കസബ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബത്തേരി പൊലീസിന് കൈമാറുകയായിരുന്നു.
ഹംസ ചെറുപ്പളശ്ശേരി സ്റ്റേഷനിലും മോഷണ കേസില്‍ പ്രതിയാണ്. ഏപ്രില്‍ മാസമാണ് കേസിന്നാസ്പദമായ സംഭവം. ബത്തേരി, ചീരാല്‍ റോഡില്‍ പുതിയ സ്റ്റാന്റിന് സമീപമുള്ള പെട്ടിക്കടയിലാണ് മോഷണം നടന്നത്. 50,000 രൂപയോളം വരുന്ന സിഗററ്റ് പാക്കറ്റുകളും പെട്ടിയില്‍ സൂക്ഷിച്ച 7,000 രൂപയുമാണ് കവര്‍ന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam