
കൊല്ലം: കൊട്ടാരക്കരയിൽ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. മുൻ എംഎൽഎ ഐഷാപോറ്റിക്ക് പിന്നാലെ സി.ഐ.ടി.യു നേതാവും കോൺഗ്രസിലെത്തി. സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിലിലും കൊല്ലം ജില്ലാ കമ്മിറ്റിയിലും അംഗമായ എഴുകോൺ സന്തോഷാണ് പാർട്ടി വിട്ടത്. കശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയവും പാർട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാർട്ടി വിടാൻ കാരണമായത്.
സി.പി.എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റുമായിരുന്നു എഴുകോൺ സന്തോഷ്. കൊട്ടാരക്കരയിൽ യു.ഡി.എഫ് കൺവെൻഷനിലെത്തിയാണ് സന്തോഷ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി അംഗത്വം നൽകി സ്വീകരിച്ചി. അയിഷാ പോറ്റിയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതായിരുന്നു കൊട്ടാരക്കരയിലെ സി.പി.എമ്മിന്‍റെ സമീപനമെന്ന് യോഗത്തിൽ സന്തോഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam