തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു; സുഹൃത്തുക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Nov 03, 2025, 05:46 PM IST
citu worker death

Synopsis

പാലോട് - കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്. 2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്.

തിരുവനന്തപുരം: തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളി മരിച്ചു. പാലോട് - കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്. 2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്.

തോടിനു സമീപം നിന്ന തെങ്ങ് കാറ്റിൽ വീണുപോകാതിരിക്കാനായി കെട്ടിയ കമ്പി തോടിന് എതിർവശത്തുള്ള മറ്റൊരു മരവുമായി ബന്ധിപ്പിച്ചിരുന്നു. ഈ കമ്പി ദ്രവിച്ച് പൊട്ടി വൈദ്യുതകമ്പിക്ക് മുകളിൽ കൂടി തോട്ടിലേക്ക് വീണു കിടക്കുകയായിരുന്നു. ഈ കമ്പിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ മീൻ പിടിക്കാനെത്തിയ ഷൈജുവിന് ഷോക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം