സ്റ്റൈലൻ ബൈക്കുകളിൽ ബീക്കണ്‍ ലൈറ്റുമിട്ട് പൊലീസുകാർ; തൃശ്ശൂർ പൊലീസിന്റെ സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി

Published : Mar 20, 2023, 05:32 AM IST
 സ്റ്റൈലൻ ബൈക്കുകളിൽ ബീക്കണ്‍ ലൈറ്റുമിട്ട് പൊലീസുകാർ; തൃശ്ശൂർ പൊലീസിന്റെ  സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി

Synopsis

സിനിമകളിൽ കണ്ടുപരിചിതമായ സ്റ്റൈലൻ ബൈക്കുകളിൽ ബീക്കണ്‍ ലൈറ്റുമിട്ട് പൊലീസുകാർ ഇനി തൃശ്ശൂർ നഗരത്തിലൂടെ രാപ്പകൽ റോന്തുചുറ്റും.  പ്രത്യേകം തയ്യാറാക്കിയ 10 ബൈക്കുകളാണ് ടസ്കേഴ്സ് പദ്ധതിയിലുള്ളത്.

തൃശ്ശൂർ: തൃശ്ശൂർ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംഘം സിറ്റി ടസ്കേഴ്സ് പ്രവർത്തനം തുടങ്ങി. ക്രമസമാധാന പാലനത്തിനും സുഗമമായ വാഹന ഗതാഗത ക്രമീകരണം ഉറപ്പുവരുന്നതിനും തുടങ്ങിയ പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു.
 
സിനിമകളിൽ കണ്ടുപരിചിതമായ സ്റ്റൈലൻ ബൈക്കുകളിൽ ബീക്കണ്‍ ലൈറ്റുമിട്ട് പൊലീസുകാർ ഇനി തൃശ്ശൂർ നഗരത്തിലൂടെ രാപ്പകൽ റോന്തുചുറ്റും.  പ്രത്യേകം തയ്യാറാക്കിയ 10 ബൈക്കുകളാണ് ടസ്കേഴ്സ് പദ്ധതിയിലുള്ളത്. പരിശീലനം കിട്ടിയ പൊലീസുകാർ റിഫ്ലക്ടീവ് ജാക്കറ്റുകൾ ധരിച്ചാകും പട്രോളിംഗ് നടത്തുക. വയർലെസ് സെറ്റുകൾ, അലാം, പ്രഥമശുശ്രൂഷ കിറ്റുകൾ, ട്രാഫിക് ലൈറ്റുകൾ, ടോർച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം ബൈക്കിലുണ്ട്. ട്രാഫിക് ക്രമീകരണങ്ങൾ നിയന്ത്രിക്കുക, ക്രമസമാധാനം സംരക്ഷിക്കുക, അപകട സ്ഥലത്ത് വേഗത്തിൽ എത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സിറ്റി ടസ്കേഴ്സ് പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾ തടയാനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമാണ്.

 സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ചാണ് വാഹനങ്ങൾ രൂപമാറ്റം വരുത്തിയത്. പുനർനിർമ്മിച്ചെടുത്ത ബൈക്കുകൾ എല്ലാം ഉപയോഗിച്ച് പഴകിയവയാണ്.

Read Also: കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും


 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി