ഉത്സവത്തിനെന്ന് പറഞ്ഞ് പോയി; ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയില്‍

Published : Mar 20, 2023, 12:27 AM IST
ഉത്സവത്തിനെന്ന് പറഞ്ഞ് പോയി; ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയില്‍

Synopsis

ശനിയാഴ്ച രാത്രി വള്ളിയൂര്‍കാവ് ഉത്സവം കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചന്തുവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

കല്‍പ്പറ്റ: പനമരത്തിനടുത്ത കൂളിവയലില്‍ ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തുവിനെയാണ്  (47)  ഞായറാഴ്ച രാവിലെ വീടിന് അടുത്തുള്ള വയലിലെ കൈതോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രി വള്ളിയൂര്‍കാവ് ഉത്സവം കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചന്തുവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: സതീശന്‍, സനീഷ്, അമൃത.

Read Also: ആലുവയില്‍ രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും