കോഴിക്കോട് കുറ്റ്യാടിയിൽ പുതുയുഗ യാത്രക്കിടെയുണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിന് നീരസമുണ്ടായെന്നും അതൊരു ചെറിയ അവധാനതക്കുറവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കോഴിക്കോട്: കുറ്റ്യാടിയിൽ പുതുയു​ഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഷാഫി പറമ്പിലിന് അവധാനതയുണ്ടായെന്നും പ്രസം​ഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫിക്ക് നീരസമുണ്ടായെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഷാഫി പറമ്പിൽ പ്രകോപിതനാവാൻ പാടില്ലായിരുന്നു. പ്രസംഗത്തിന് ക്ഷണിക്കാത്തതിൽ ഷാഫിക്ക് പ്രയാസം തോന്നി . അതുകൊണ്ടായിരിക്കാം പ്രകോപിതനായത്. പെട്ടെന്ന് തന്നെ ശാന്തനാവുകയും ചെയ്തു മുൻപിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നത് ഷാഫി മറന്നു. വേദിയിൽ നിയന്ത്രണം ആവശ്യമായിരുന്നു. അത് വീഴ്ചയായി കാണുന്നു. ഉന്തും തള്ളും ഒഴിവാക്കേണ്ടിയിരുന്നു. താൻ സ്റ്റേജിൽ വീട് പോയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യിലുണ്ടായിരുന്ന സോഫയിൽ ഇരിക്കുകയായിരുന്നു. വീണുപോയെന്ന് പ്രചാരണം അനവസരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ മണ്ഡലത്തിലുൾപ്പെട്ടതാണ് കുറ്റ്യാടി. അവിടെ സംസാരിക്കാൻ അദ്ദേഹത്തിന് ആ​ഗ്രഹമുണ്ടായിരുന്നു. എന്റെ വലതു വശത്തായിരുന്നു ഷാഫി ഇരുന്നത്. ഇത്രയും വലിയ ക്രൗഡ് ഇവിടെ വന്നിട്ടുണ്ട്. അതിൽ 80 ശതമാനവും നമുക്ക് വോട്ട് ചെയ്തവരായിരിക്കും. അവരെയൊന്ന് അഭിസംബോധന ചെയ്യാൻ എനിക്കാ​ഗ്രഹമുണ്ടെന്ന് ഷാഫി പറഞ്ഞു. 

രണ്ടാമത്തെയാൾ പ്രസം​ഗിച്ച് കഴിഞ്ഞപ്പോഴും ഷാഫിയെ സംസാരിക്കാൻ വിളിച്ചില്ല. അപ്പോൾ അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം മുഖത്ത് എഴുതിവെച്ചിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു. സ്വാഭാവികമായി ഒരാൾക്കുണ്ടാകുന്ന അസ്വാരസ്യമെന്നതിലുപരി മറ്റ് വ്യഖ്യാനങ്ങൾ അതിന് കൊടുക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. ചെറിയൊരു അവധാനതയുണ്ടായി എന്ന് ഷാഫിയോട് തന്നെ പറഞ്ഞു. പെട്ടെന്ന് പറ്റിയോതയാണെന്നും ഷാഫി പ്രതീക്ഷയുള്ള നേതാവാണെന്നും നല്ല കുട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.