വെമ്പായം ശ്രീവത്സവം ബാറിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി; പെട്രോൾ ഒഴിച്ച് തീ കൊളുത്തി; നാല് പേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

Published : Jul 20, 2026, 12:06 AM IST
Bar FIRE

Synopsis

വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മദ്യപാന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ഒരാൾ മറ്റുള്ളവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു, ഇതിൽ നാല് പേർക്ക് പൊള്ളലേറ്റു. തീ കൊളുത്തിയ ആളുടെ നില ഗുരുതരമായി തുടരുകയാണ്.

വെഞ്ഞാറമൂട്: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മദ്യപാന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് നാല് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. വെമ്പായം ശ്രീവത്സവം ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) പുറത്തുപോയി പെട്രോൾ വാങ്ങി വരികയായിരുന്നു. തുടർന്ന് ഇയാൾ മറ്റ് രണ്ടുപേരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്നാൽ, പെട്രോൾ ഒഴിക്കുന്നതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു.

ശരീരത്തിൽ തീ പിടിച്ചതോടെ ഇവർ പ്രാണരക്ഷാർത്ഥം ചിതറി ഓടി. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലും മറ്റും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് അഗ്നിബാധ പൂർണ്ണമായും കെടുത്തിയത്. സംഭവത്തിൽ പൊള്ളലേറ്റ നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ അനീഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിൽ പങ്കാളികളായ പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ വ്യവസായിയുടെ ഹണി ട്രാപ്പ് കേസിൽ കോടതിയിൽ ട്വിസ്റ്റ്; പ്രതിയുടെ വാദം അംഗീകരിച്ച് ജാമ്യം, പരാതിക്കാരൻ ഭര്‍ത്താവെന്ന് യുവതി
തിരുവനന്തപുരത്തെ 30 ലക്ഷത്തിന്റെ 77 ബൊള്ളാർഡ് വിളക്കുകൾ കള്ളൻ പൊക്കി, പക്ഷേ സിസിടിവി കണ്ടു; കള്ളനെ പൊലീസ് പൊക്കി