ഗാനമേള സംഘം വിപ്ലവഗാനം പാടിയില്ല; തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം

Published : Apr 10, 2023, 11:40 AM IST
ഗാനമേള സംഘം വിപ്ലവഗാനം പാടിയില്ല; തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം

Synopsis

പ്രാദേശിക സി പി എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്. ശനിയാഴ്ച രാത്രിയിൽ ആണ് സംഭവം

പത്തനംതിട്ട: ക്ഷേത്ര ഉത്സവത്തിന് ഗാനമേള ട്രൂപ്പ് വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. പ്രാദേശിക സി പി എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്. ശനിയാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. ബഹളം വെച്ചവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ആർഎസ്എസിന്റെ ഗണഗീതം ഗാനമേള സംഘം പാടിയതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ വിപ്ലവ ഗാനം പാടണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു