ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയവരെ തുറിച്ചുനോക്കിയതിന് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, അഞ്ച് പേർ അറസ്റ്റിൽ

Published : Mar 12, 2024, 09:00 PM IST
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയവരെ തുറിച്ചുനോക്കിയതിന് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, അഞ്ച് പേർ അറസ്റ്റിൽ

Synopsis

കോഴിക്കോട് സ്വദേശികളായ അഞ്ചു പേർ ബിസിനസ് സംബന്ധമായി നെയ്യാറ്റിൻകരയിലെത്തിയതായിരുന്നു.കാലിലും കയ്യിലും വെട്ടിയശേഷമാണ്  അക്രമികൾ രക്ഷപ്പെട്ടത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വകാര്യ ബാറിൽ നിന്ന് മദ്യപിച്ച് എത്തിയവരെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച്  മർദ്ദനം. ഒരാൾക്ക് വെട്ടേറ്റ് അഞ്ചു പേർ അറസ്റ്റിൽ. നെയ്യാറ്റിൻകരയിൽ സ്വകാര്യ ബാറിൽ മദ്യപിച്ചെത്തിയവരെ തുറിച്ചു നോക്കി എന്ന് ആരോപിച്ച് മർദ്ദനത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശിയായ കണ്ണൻ എന്നു വിളിക്കുന്ന മഹേഷിനെയാണ് അഞ്ചംഗ സംഘം മർദിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചു വെട്ടി പരിക്കേൽപ്പിച്ചത്.

നെയ്യാറ്റിൻകര  തൊഴുക്കൽ സ്വദേശികളായ അഭിഷേക്, ഹരികൃഷ്ണൻ, അനൂപ്, സാജൻ, അർഷാദ് എന്നിവരെയാണ് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കോഴിക്കോട് സ്വദേശികളായ അഞ്ചു പേർ ബിസിനസ് സംബന്ധമായി നെയ്യാറ്റിൻകരയിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നെയ്യാറ്റിൻകര ആലു മൂടിന് സമീപമുള്ള സ്വകാര്യ ബാറിന് മുന്നിൽ നിന്നിരുന്ന കോഴിക്കോട് സ്വദേശികളായ ഒരാൾ,  പ്രതികളായ  ഒരാളെ തുറിച്ചു നോക്കിയെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.
മർദിച്ച ശേഷം ആയുധം എടുത്ത് മഹേഷിനെ കാലിലും കയ്യിലും വെട്ടിയശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

മഹേഷ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര  സി.ഐയുടെ നേതൃത്വത്തിൽ അഞ്ചോളം പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും മുഖ്യപ്രതിയായ ഒരാൾ ഒളിവിലാണ്. ഇയാൾ  ഉടൻ കസ്റ്റഡിയിലാകുമെന്ന്  പോലീസ് അറിയിച്ചു. ഇപ്പോൾ പിടിയിലായവർ മറ്റ് നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. ഹരികൃഷ്ണൻ, സാജൻ എന്നിവർ കാപ്പാ ലിസ്റ്റിലുള്ള പ്രതികളുമാണ്. അർഷാദ് റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.  പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു