ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവര്‍ തമ്മിൽ സംഘര്‍ഷം: യുവാവിന് ഗുരുതര പരിക്ക്

Published : Jan 31, 2024, 07:47 PM IST
ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവര്‍ തമ്മിൽ സംഘര്‍ഷം: യുവാവിന് ഗുരുതര പരിക്ക്

Synopsis

കല്ലുകൊണ്ട് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമെന്ന് പൊലീസ്

പത്തനംതിട്ട: ബെവ്കോ ഔട്ട്ലെറ്റിന് മുന്നിലെ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് മല്ലപ്പള്ളി പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. മല്ലപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം