ഭാര്യയ്ക്ക് സന്ദേശമയച്ചതിനെ ചൊല്ലി തർക്കം, ആലപ്പുഴയിൽ യുവാവിന് നേരെ ചുറ്റിക കൊണ്ട് ആക്രമണം; നില ഗുരുതരം

Published : Mar 10, 2026, 03:03 PM IST
Kerala Police

Synopsis

ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജിന്റെ നില അതീവ സങ്കീർണ്ണമായി തുടരുകയാണ്.

ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശമയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് നേരെ ക്രൂരമായ ആക്രമണം. കൊമ്മാടി മംഗലം റോഡിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചക്കുപറമ്പ് സ്വദേശി ഷിബിൻ രാജിനെയാണ് (28) അയൽവാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജിന്റെ നില അതീവ സങ്കീർണ്ണമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസണായി ആലപ്പുഴ നോർത്ത് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് ഷിബിൻ രാജ് അയച്ച സന്ദേശമാണ് പ്രകോപനത്തിന് കാരണമായത്. സന്ദേശത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ ജിബിൻ ജോൺസൺ ഷിബിനെ ചുറ്റിക ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഷിബിൻ രാജിന്റെ ഭാര്യ തന്നെയാണ് ആലപ്പുഴ നോർത്ത് പോലീസിൽ പരാതി നൽകിയത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നും എട്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
'മോർഫ് ചെയ്ത് ന​ഗ്നചിത്രം അയക്കുമെന്ന് ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്തി'; ആര്യനാട് 21കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം