ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നും എട്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

Published : Mar 10, 2026, 02:58 PM IST
Dinsheikh

Synopsis

സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കൊച്ചി: 8.36 കിലോ ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദബാദ് സ്വദേശി യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഡിഎസ് അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ആർപിഎഫ് അസിസ്റ്റന്റ് ഇസ്പെക്ടർ ഫിലിപ്പ് ജോൺ, സുരേന്ദ്രൻ കെ, വിഹാൻ പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ടിഎസ് പ്രതീഷ്, ശ്യാം കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജിജോ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മോർഫ് ചെയ്ത് ന​ഗ്നചിത്രം അയക്കുമെന്ന് ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്തി'; ആര്യനാട് 21കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം
അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചില്ല, പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യം