പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ, ഇടപെട്ട് നാട്ടുകാരൻ; തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി

Published : Jun 19, 2024, 12:13 PM ISTUpdated : Jun 19, 2024, 12:21 PM IST
പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ, ഇടപെട്ട് നാട്ടുകാരൻ; തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി

Synopsis

വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കൾ പരസ്പരം തെറി പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു.    

തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മിൽ കൂട്ടയടി. തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിൽ യുവാക്കളിലൊരാളെ നാട്ടുകാരൻ തല്ലി. പിന്നാലെയാണ് സംഭവം കൂട്ടയടിയായത്. ഏറ്റുമുട്ടലില്‍ ഹോട്ടലിലെ സാധനങ്ങൾ തകർത്തു. 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്