സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ രാത്രിയിൽ കടുവയിറങ്ങി. കാർ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളിൽ, വാഹനങ്ങളെ കൂസാതെ റോഡിലൂടെ നടന്നുനീങ്ങുന്ന കടുവയെ കാണാം. നൂൽപ്പുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിന് സമീപമാണ് കടുവയെ കണ്ടത്. 

സുൽത്താൻബത്തേരി: കഴിഞ്ഞ രാത്രി സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ കൂളായി നടന്നു പോകുന്ന കടുവയുടെ ദൃശ്യം പകർത്തി യാത്രക്കാർ. ഇതുവഴി കാറിൽ പോവുകയായിരുന്ന യാത്രക്കാരാണ് വീഡിയോ എടുത്തത്. തൊട്ടടുത്ത് വന പ്രദേശമായതിനാൽ ഇവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയതാണ് കടുവ. എന്നാൽ വാഹനങ്ങൾ കണ്ടിട്ടും യാതൊരു കൂസലും ഇല്ലാതെ വളരെ പതുക്കെ റോഡിലൂടെ നടന്ന് അടുത്തുള്ള കാടു മൂടിയ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. ഏറെനേരം യാത്രക്കാർക്ക് കാഴ്ചയൊരുക്കിയാണ് കടുവ കാട്ടിലേക്ക് കയറിപ്പോയത്. നൂൽപ്പുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിനു സമീപമാണ് കടുവയെ കണ്ടത്.

വീഡിയോ കാണാം…

View post on Instagram