കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണു; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Published : Apr 20, 2026, 02:55 PM IST
Tasniya

Synopsis

കളിക്കുന്നതിനിടെ കോണിപ്പടിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി തസ്‌നിയ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മലപ്പുറം: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ (7) ആണ് മരിച്ചത്. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.

കോണിപ്പടിയില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തസ്‌നിയ. ഉമ്മ: സുബ്ഹാന. സഹോദരങ്ങള്‍: തമീം, തബ്ഷീറ, തന്‍വീറ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദൃശ്യങ്ങളുണ്ട്, തെളിവുമുണ്ട്, പക്ഷേ കള്ളനെ മാത്രം കിട്ടില്ല! പുനലൂരിൽ വീണ്ടും മോഷണ പരമ്പര; പൊലീസിനെതിരെ ജനരോഷം
ശിവൻകുട്ടിക്ക് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല, നാലാം തീയതി ആവേശം അടങ്ങും; ഇന്ന് വൈകിട്ട് മുതൽ മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങുമെന്ന് മേയർ