സ്കൂള്‍ വാനിൽ വീട്ടിലെത്തി, റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ വാഹനം ഇടിച്ചു; 2-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Published : Jul 13, 2023, 12:14 AM IST
സ്കൂള്‍ വാനിൽ വീട്ടിലെത്തി, റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ വാഹനം ഇടിച്ചു; 2-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Synopsis

ദിയ റോഡ് മുറിച്ച് കടന്നത് ശ്രദ്ധിക്കാതെ വാന്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് കുട്ടി താഴെ വിണു.

തൃശൂര്‍: തൃശ്ശൂരിൽ സ്‌കൂള്‍ വാന്‍ ഇടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എരുമപ്പെട്ടി വേലൂരിലാണ് സംഭവം. തലക്കോട്ടുകര  ഒ.ഐ.ഇ.ടി. സ്‌ക്കുളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദിയയാണ് മരിച്ചത്. വേലൂര്‍ പണിക്കവീട്ടില്‍ രാജന്‍- വിദ്യ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 യോടെയാണ് അപകടമുണ്ടായത്. 

സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ എതിര്‍ഭാഗത്തുള്ള  വീട് ലക്ഷ്യമാക്കി  റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയുടെ സഹോദരി വീടിനു മുന്നില്‍ അനിയത്തിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ദിയ റോഡ് മുറിച്ച് കടന്നത് ശ്രദ്ധിക്കാതെ വാന്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് കുട്ടി താഴെ വിണു.

അപകടം കണ്ട് സഹോദരി നിലവിളിച്ച് ആളെ കൂട്ടി. ഓടിയെത്തിയ നാട്ടുകാർ ദിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവര്‍ സഹോദരിമാരാണ്. കുട്ടിയുടെ മൃതദേഹം തുടർനടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Read More :  'അമ്മ പേടിപ്പിച്ച പോലെയല്ല, മാമൻമാർ സൂപ്പറാ'; പൊലീസ് ജീപ്പ് കണ്ട് കുട്ടിക്ക് കൗതുകം, ഒടുവിൽ ആഗ്രഹം സാധിച്ചു!

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു