ബാധയൊഴിപ്പിക്കാനെന്ന പേരിൽ പതിനഞ്ചുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരലിന് അടിച്ചു; ഉസ്താദ് അറസ്റ്റിൽ

Published : Apr 16, 2026, 07:11 PM IST
Yousuff kutty

Synopsis

കേസിലെ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്.

കായംകുളം: ബാധയൊഴിപ്പിക്കാനെന്ന പേരിൽ പതിനഞ്ചുകാരിയെ കൈകാലുകൾ കെട്ടിയിട്ട് ചൂരൽകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിൽ. കീരിക്കാട് വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ കായംകുളത്തെ ബന്ധുവീട്ടിൽ വെച്ചാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയാക്കിയത്. ഈ കേസിലെ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇയാൾ മറ്റൊരു പോക്സോ കേസിൽ ഉൾപ്പെട്ട് നിലവിൽ ജയിലിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയിൽ നിന്ന് വിവരം കിട്ടി; തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ
പുലര്‍ച്ചെ 3 മണി, ആരുമറിയില്ലെന്ന് കരുതി, സമീപത്തെ കാറിൽ ആളുകളുണ്ടായത് കണ്ടില്ല, ചിക്കന്‍ സ്റ്റാളില്‍ മോഷണം, പ്രതി പിടിയിൽ