13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

By Web TeamFirst Published May 18, 2019, 5:22 PM IST
Highlights


കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


തിരുവനന്തപുരം:  സംസ്ഥാനത്ത് 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കോഴിക്കോടും വയനാടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയിൽ നിന്ന് കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ മേഖലയാണ് മഴക്ക് കാരണം.

കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. മണിക്കൂറിൽ 40 - 45 കിമിവരെ വേഗത്തിലുള്ള കാറ്റ് പ്രതീക്ഷിക്കാം.

 

 

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!