JWO Pradeep : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

Published : Dec 31, 2021, 07:18 AM IST
JWO Pradeep : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

Synopsis

വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചു. 

തൃശ്ശൂർ : ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ (Coonoor Helicopter Crash) മരിച്ച ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപിന്റെ (JWO Pradeep) വീട് സന്ദർശിച്ച് മുഖ്യമന്ത്രി. വീട്ടിലെത്തിയ പിണറായി വിജയൻ (Pinarayi Vijayan) പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചു. 

വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിൺദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, പ്രദീപിന്റെ അനുജൻ പ്രസാദ്, പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അച്ഛൻ ജനാർദനൻ, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവരുമായും മുഖ്യമന്ത്രി സംസാരിച്ചു.

ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങൾ മന്ത്രി കെ. രാജനോട് മുഖ്യമന്ത്രി അന്വേഷിച്ചു. തൃശ്ശൂർ ജില്ലയിൽത്തന്നെ റവന്യൂവകുപ്പിൽ ജോലി നൽകുന്ന നടപടി ഉടൻ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ. തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറും ബൈക്കും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! കാറും ബൈക്കും ഓട്ടോറിക്ഷയും പിക്കപ്പുമടക്കം ഇടുക്കിയിൽ കണ്ടുകെട്ടിയ 48 വാഹനങ്ങൾ ലേലത്തിന്
രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; കോഴിക്കോട് 24കാരി മരിച്ച നിലയിൽ