പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതി അവശിഷ്ടങ്ങൾ, വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ, പുതുവൈപ്പ് ബീച്ചിൽ 300 കിലോ മാലിന്യം നീക്കം ചെയ്ത് സിഎംഎഫ്ആർഐ

Published : Jun 10, 2026, 05:15 AM IST
WASTE MANAGEMENT

Synopsis

ലോക സമുദ്രദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ പുതുവൈപ്പ് ബീച്ചിൽ നടത്തിയ ശുചീകരണത്തിൽ 300 കിലോയിലധികം മാലിന്യം നീക്കം ചെയ്തു.  

കൊച്ചി: ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടത്തിയ ശുചീകരണത്തിൽ പുതുവൈപ്പ് ബീച്ചിൽ നിന്നും നീക്കം ചെയ്തത് 300 കിലോയിലേറെ മാലിന്യം. സഞ്ചാരികളും പ്രദേശവാസികളും വൻതോതിൽ എത്തുന്ന പുതുവൈപ്പ് ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളുടെയും വലകളുടെയും ഭാഗങ്ങൾ തുടങ്ങിയ മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരുന്നത്. സിഎംഎഫ്ആർഐ സംഘം ഇവ ശേഖരിക്കുകയും തരംതിരിച്ച് മാറ്റുകയും ചെയ്തു.

സിഎംഎഫ്ആർഐയുടെ മറൈൻ ബയോഡൈവേഴ്‌സിറ്റി എൻവയോൺമെന്റ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാരും ഗവേഷക വിദ്യാർത്ഥികളുമാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. കടൽ മലിനീകരണത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ സംസ്‌കരണ ശീലങ്ങൾ വളർത്തുകയുമായിരുന്നു ലക്ഷ്യം. തീരദേശ പരിസ്ഥിതിക്കും കടൽ ജീവികൾക്കും പൊതുജനാരോഗ്യത്തിനും പ്ലാസ്റ്റിക് അടക്കമുള്ള സമുദ്ര മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണി അതീവ ഗുരുതരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയോട് മുൻ വിരോധമുള്ള ആരോ കരുതിക്കൂട്ടി ചെയ്തതെന്ന് പൊലീസ്, ഡിപ്പോയിൽ നിന്ന് ബസ് കടത്തിക്കൊണ്ട് പോയ ആൾ ഇപ്പോഴും കാണാമറയത്ത്
സുഗതൻ കാപ്പ കേസ് പ്രതി, മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐക്കും എസ് ഐക്കും പരിക്ക്, മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ