നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചത് മുറ്റത്ത് കൂട്ടിവച്ച മര ഉരുപ്പടികൾക്ക് അടിയിലേക്ക് പോയ കളിപ്പാട്ടം എടുക്കാൻ ശ്രമിച്ചപ്പോൾ; ഐസിയുവിൽ ചികിത്സയിൽ

Published : Apr 27, 2026, 04:53 PM IST
Snake bite

Synopsis

കാസർകോട് എളേരിത്തട്ടിൽ നാലര വയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടമെടുക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട്: കാസർകോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് എളേരിത്തട്ടിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ നാലര വയസുകാരിയുടെ നില ഗുരുതരം. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്. കുട്ടി ഇപ്പോൾ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മുറ്റത്ത് ഒരു ഭാഗത്ത് മര ഉരുപ്പടികൾ കൂട്ടിവെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലേക്ക് കുട്ടിയുടെ കളിപ്പാട്ടം പോയി. ഇത് എടുക്കാനായി ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റതെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദമായ വിവരം ലഭ്യമായിട്ടില്ല. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചു; പിന്നിൽ രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് യുഡിഎഫ്
വട്ടിയൂർക്കാവിൽ മൂന്ന് പേർ പിടിയിൽ: അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ച് മറ്റൊന്നിൽ ഘടിപ്പിച്ച് തട്ടിപ്പ്