പ്ലാച്ചിമടയിൽ പുതിയ സംരംഭവുമായി കൊക്കകോള; അംഗീകാരത്തിനായി പ‍ഞ്ചായത്തിൽ അപേക്ഷ നല്‍കി

Published : Feb 01, 2019, 09:22 AM ISTUpdated : Feb 01, 2019, 11:07 AM IST
പ്ലാച്ചിമടയിൽ പുതിയ സംരംഭവുമായി കൊക്കകോള; അംഗീകാരത്തിനായി പ‍ഞ്ചായത്തിൽ അപേക്ഷ നല്‍കി

Synopsis

പ്ലാച്ചിമടയിൽ പുതിയ പദ്ധതിയുമായി കൊക്കകോള. പദ്ധതികൾ ലക്ഷ്യമിടുന്നത് സാമൂഹ്യ സേവനം. അംഗീകാരത്തിനായി പ‍ഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. ജലചൂഷണം അനുവദിക്കില്ലെന്ന് പഞ്ചായത്തും നാട്ടുകാരും.

പാലക്കാട്: പ്ലാച്ചിമടയിൽ പൂട്ടിപ്പോയ ഫാക്ടറി ഭൂമിയിൽ പുതിയ സംരംഭം തുടങ്ങാൻ അപേക്ഷയുമായി കൊക്കക്കോള കമ്പനി. സാമൂഹ്യസേവനത്തിലൂന്നിയ പദ്ധതികൾ നടപ്പാക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് പെരുമാട്ടി പഞ്ചായത്തിൽ കമ്പനി അധികൃതർ അപേക്ഷ നൽകി.

ജലചൂഷണത്തിന്‍റെ പേരിൽ ശക്തമായ സമരങ്ങളെ തുടർന്നാണ് പ്ലാച്ചിമടയിലെ കൊക്കകോളയുടെ പ്ലാന്‍റ് പൂട്ടുന്നത്. തുടർന്ന് 14 വർഷക്കാലം വെറുതെ കിടന്ന കമ്പനിയുടെ 34 ഏക്ക‌റിലാണ് സന്നദ്ധ പ്രവർത്തനം ലക്ഷ്യമിടുന്ന പദ്ധതികളുമായി ഇപ്പോൾ കമ്പനി എത്തുന്നത്. പദ്ധതിയുടെ രൂപരേഖ അംഗീകാരത്തിനായി പെരുമാട്ടി പ‍ഞ്ചായത്തിന് സമർപ്പിച്ചു. എന്നാൽ ജലചൂഷണം ഉണ്ടാവില്ല എന്ന് ഉറപ്പായതിന് ശേഷമേ പദ്ധതിക്ക് അനുമതി നൽകൂ എന്നാണ് പ‍ഞ്ചായത്തിന്‍റെ നിലപാട്.

വിശദമായ പരിശോധനകൾക്ക് ശേഷമേ അന്തിമാനുമതി നൽകാവൂ എന്നാണ് പ്രദേശവാസികളുടെ നിലപാട്. ജലചൂഷണം അനുദിക്കില്ല. മൂന്നുവർഷം കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ ആരോഗ്യം, കൃഷി എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശശി തരൂരിന്റെ ഇടപെടലിൽ സമ്മതം മൂളി ദേശീയപാത അതോറിറ്റി; കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ
പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്