വനഭൂമി കയ്യേറി കൃഷി; രണ്ട് പ്രതികള്‍ക്ക് തടവും, പിഴയും

Published : Feb 01, 2019, 09:11 AM IST
വനഭൂമി കയ്യേറി കൃഷി; രണ്ട് പ്രതികള്‍ക്ക് തടവും, പിഴയും

Synopsis

വനഭൂമി കയ്യേറി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും, 3000 രൂപ പിഴയും ശിക്ഷ വിധിച്ചു. 

കല്‍പ്പറ്റ: വനഭൂമി കയ്യേറി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും, 3000 രൂപ പിഴയും ശിക്ഷ വിധിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനിലെ പേരിയ റേഞ്ച് വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഏടലക്കുനി വനഭാഗത്ത് വനം കയ്യേറി അടിക്കാട് വെട്ടി കൃഷിയിറക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കാപ്പാട്ടുമല എടലക്കുനി ചന്തു (65), വെള്ളന്‍ (62) എന്നിവര്‍ക്കെതിരെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചു.

2009 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കിടെ ഇതില്‍ ഒരാള്‍ മരണപ്പെട്ടു. നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. വയനാട്ടില്‍ വനഭൂമി കൈയ്യേറിയുള്ള പ്രവൃത്തികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ
രണ്ടാം ക്ലാസുകാരി ആദ്യം പറഞ്ഞത് ടീച്ചറോട്; അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പ്രതിക്ക് കഠിന തടവും പിഴയും