
ഇടുക്കി: സ്വന്തം തപാല്‍ കവറുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് രൂപികരണത്തിന്റെ 50 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തപാല്‍ വകുപ്പിമായി സഹകരിച്ച് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആയിരം പ്രത്യേക കവറും മൈ സ്റ്റാമ്പും ഇറക്കുന്നത്.
21-ന് നെടുങ്കണ്ടത്ത് വെച്ച് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടന ചടങ്ങില്‍ പ്രകാശനം ചെയ്യും. തപാല്‍ വകുപ്പിന്റെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, വൈദ്യുതി മന്ത്രി എം എം മണി എന്നിവര്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം പറഞ്ഞു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ അമ്പതാം വാര്‍ഷിക എബ്ലം, ഗ്രാമപഞ്ചായത്തിന്റെ ഫോട്ടോ, നീലക്കുറിഞ്ഞികള്‍ തുടങ്ങിയവ ഈ കവറില്‍ ഉണ്ടാകും.
ഗ്രാമപഞ്ചായത്തിന് നല്‍കുന്ന സീലാല്‍ ഉപയോഗിച്ച് കവറില്‍ പതിച്ചാല്‍ വിതരണത്തിന് യോഗ്യമായി മാറും. ഇത്തരം കവറില്‍ പിന്നീട് തപാല്‍ വകുപ്പ് സ്റ്റാമ്പ് റദ്ദ് ചെയ്യാറില്ല എന്നതാണ് ഇതിനുള്ള പ്രത്യേകത. ആയിരം സ്റ്റാമ്പുകള്‍ മാത്രം ഇറങ്ങുന്നതിനാല്‍ സ്റ്റാമ്പ് കളക്ഷന്‍ ഉള്ളവരുടെ ഇടയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam