വെളിച്ചെണ്ണ, ബീഡി, സിഗരറ്റ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു, പലചരക്ക് കട കുത്തിത്തുറന്ന പ്രതിക്കായി അന്വേഷണം

Published : Jan 26, 2026, 06:49 PM IST
theft

Synopsis

നേരത്തെ പ്രദേശത്ത് മറ്റ് ചില സ്ഥാപനങ്ങളും വീടുകളിലും മോഷണം നടന്നിരുന്നു. പലചരക്ക് കടയിൽ ഒരു ലക്ഷം രൂപയോളം നാശനഷ്ടമാണ് വിലയിരുത്തിയത്.

തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമാകുന്നു.  കാരമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്. നേരത്തെ പ്രദേശത്ത് മറ്റ് ചില സ്ഥാപനങ്ങളും വീടുകളിലും മോഷണം നടന്നിരുന്നു. പലചരക്ക് കടയിൽ ഒരു ലക്ഷം രൂപയോളം നാശനഷ്ടമാണ് വിലയിരുത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകള്‍ മുഴുവനും കവര്‍ന്നു. കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കൂടാതെ കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേദനകളും പരിമിതികളും മറന്നു, പീസ് ഹോമിലെ കിടപ്പുരോഗികളായ കുട്ടികളുടെ ഉല്ലാസയാത്ര
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും കത്തി നശിച്ചു