മാന്നാറിൽ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന്റെ മേൽക്കൂരയും കിണറും തകർന്നു

By Web TeamFirst Published Mar 25, 2021, 9:04 PM IST
Highlights

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുകളിൽ തെങ്ങ് വീണ് മേൽക്കൂരയും വീടിനു മുൻവശത്തെ കിണറും തകർന്നു. 

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുകളിൽ തെങ്ങ് വീണ് മേൽക്കൂരയും വീടിനു മുൻവശത്തെ കിണറും തകർന്നു. മാന്നാർ പാവുക്കര കാരാഞ്ചേരിൽ വീട്ടിൽ ഉണ്ണിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ ശക്തമായ കാറ്റിൽ വീടിനു സമീപത്തെ പുരയിടത്തിൽ നിന്ന് തെങ്ങ് ഒടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. ആളപായമില്ല.

click me!