
ഇടുക്കി: മൂന്നാറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നടപ്പിലാക്കുന്ന കോഡ് ഫോർ മൂന്നാര്‍ ഹാക്കത്തോണിന്റെ ലോഗോ പ്രദര്‍ശനം മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജില്‍ നടന്നു. ലോഗോ പ്രകാശനം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. ലോകപ്രശസ്തമായ മൂന്നാര്‍ ലോകഭൂപഠത്തില്‍തന്നെ ഇടംനേടിയ പ്രദേശമാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ പ്രദേശങ്ങള്‍ മനസിലാക്കുന്നതിനും വഴികള്‍ പ്രയാമമില്ലാതെ കണ്ടെത്തുന്നതിനും ഉതകുന്ന തരത്തിലാണ് ഹാക്കത്തോണ്‍ ആപ്പിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറിന് ആപ്പിന്റെ കടന്നുവരവ് വഴരെയേറെ ഗുണം ചെയ്യുമെന്ന് മാത്രമല്ല സന്ദര്‍ശകരുടെ കടന്നുവരവ് വര്‍ദ്ധിക്കുന്നതിനും ഇടയാക്കും. ഏഴ് നിറത്തില്‍ കാണപ്പെടുന്ന ലോഗോ കണ്ണൂര്‍ സ്വദേശി മാളവിക, എറണാകുളം സ്വദേശി എഡ്‌വിന്‍, പിറവം സ്വദേശി അഖില്‍, ത്യശൂര്‍ സ്വദേശി സിറില്‍ സിറിയഖ് എന്നിവര്‍ ചേര്‍ന്നാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
24 മണിക്കൂര്‍കൊണ്ട് നിര്‍മ്മിച്ച ലോഗോയുടെ തലയെടുപ്പ് ഇരവികുളം ദേശീയോദ്യാനത്തില്‍ കണ്ടുവരുന്ന വരയാടുകള്‍ തന്നെയാണ്. വരയാട്-തേയിലക്കാടുകള്‍-മൂന്നാറില്‍ കാണപ്പെടുന്ന പ്രത്യേക തരം പുല്ലുകള്‍-സൂര്യന്‍ എന്നിവയടെ ഉല്‍ക്കൊള്ളിപ്പിച്ചുകൊണ്ടാണ് ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. ഏഴുനിറങ്ങളാല്‍ രൂപകല്പന ചെയ്തിരിക്കുന്ന എഴിടങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ്.
നിറങ്ങളുടെ പ്രധാന്യം മനസിലാക്കി സര്‍വ്വേ നടത്തിയ കെസ്റ്റന്‍ അഡ്വഞ്ചറസ് മാനേജിംങ്ങ് ഡാറക്ടര്‍ സെന്തില്‍ കുമാറാണ് ഇത്തരം ആശങ്ങള്‍ പങ്കുവെച്ചത്. ഫെബ്രുവരി 14 ലോടെ വെബ്‌സൈറ്റും ആപ്പും നിര്‍മ്മിക്കുന്നതിനായുള്ള കോഡ് ഫോർ മൂന്നാര്‍ ഹാക്കത്തോണ്‍ പൂര്‍ത്തിയാക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പറഞ്ഞു.
ലക്ഷങ്ങള്‍ മുതല്‍മുടക്കി ഡിസൈന്‍ ചെയ്‌തെടുക്കേണ്ട പദ്ധതി അനുഭവസമ്പത്തുള്ള നിരവധി യുവാക്കളെ ഉപയോഗിച്ച് തികച്ചും സൗജന്യമായാണ് തയ്യറാക്കുന്നത്. പഞ്ചായത്തുള്‍പ്പെടെയുള്ള മൂന്നാറിലെ വിവിധ സ്ഥാപന, സംഘടനകളുടെ പിന്തുണയോടെയാണ് ക്യൂആര്‍ കോഡ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നത്. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘാടകര്‍ക്ക് ആശംസകളര്‍പ്പിച്ചു.
മൂന്നാര്‍ ഡിഎഫ്ഒ കണ്ണന്‍, പഞ്ചാത്ത് പ്രതിനിധികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍, വിബ്ജിയോര്‍ പ്രൊജക്ട് കോഡിനേറ്റര്‍ ക്ലയര്‍ സി ജോണ്‍, കോഡ് ഫോർ മൂന്നാര്‍ ടെക്‌നിക്കല്‍ കോഡിനേറ്റര്‍ നദീം എം, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam