കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

Published : Jan 31, 2021, 10:25 PM ISTUpdated : Jan 31, 2021, 10:26 PM IST
കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

Synopsis

കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർത്ഥിനി അഞ്ജന ( 21 )നെയാണ്  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർത്ഥിനി അഞ്ജന (21)നെയാണ്  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളേജിലെ  ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ  ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ്  വിവരം അറിഞ്ഞത്.

ഉടൻ തന്നെ ഹോസ്റ്റലിലെ വാർഡൻ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന്റെ അരികിൽ നിന്നും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. 

അടൂർ സ്വദേശിനിയാണ് മരിച്ച അഞ്ജന. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴക്കൂട്ടം പോലീസ് കേസെടുത്തു. അജ്ഞനയ്ക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്