സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; അപകടം കോയമ്പത്തൂരിൽ

Published : Dec 17, 2024, 06:00 PM ISTUpdated : Dec 17, 2024, 07:08 PM IST
സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; അപകടം കോയമ്പത്തൂരിൽ

Synopsis

കോയമ്പത്തൂരിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിൽ നടന്ന വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. കുറ്റനാട് കട്ടിൽമാടം സ്വദേശി മണിയാറത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. രാവിലെ  ഏഴ് മണിയോടെ കോയമ്പത്തൂർ ഒപ്പനക്കാര സ്ട്രീറ്റിൽ വച്ചായിരുന്നു അപകടം.

സുഹൃത്തിനൊപ്പം സ്കൂട്ടറിന് പുറകിലിരിന്നു യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് മുസ്തഫ സ്കൂട്ടറിൽ നിന്നും തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രി 8.30 ഓടെ മൃതദേഹം പാലക്കാട് കട്ടിൽമാടത്തെ വീട്ടിൽ എത്തിക്കും. 
കൂലിപ്പണിക്കാരനായ മുസ്തഫ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയത്. ഇതിനിടയിലാണ് ദാരുണസംഭവം. 48കാരനായ മുസ്തഫയ്ക്ക് വിദ്യാർത്ഥികളായ രണ്ടു മക്കളാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രോഗി പ്രമേഹബാധിതയെന്ന് മനസിലാക്കാതെ ചികിത്സ, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിൽ 493,736 നഷ്ടപരിഹാരം, സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്