ധാന്യങ്ങൾ കടത്താൻ ശ്രമിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച അരിയും ഗോതമ്പും പോലീസ് പിടികൂടി. 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പുമാണ് കണ്ടെടുത്തത്. ധാന്യങ്ങൾ കടത്താൻ ശ്രമിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ റേഷൻ കടകളിൽ നിന്ന് ശേഖരിച്ച ധാന്യങ്ങൾ കാലടിയിലെ സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ സിവിൽ സപ്ലൈസിന്റെ ഗോഡൗണിൽ നിന്ന് കടത്തിയ ധാന്യങ്ങൾ ആണോ ഇത് എന്ന് പോലീസിന് സംശയമുണ്ട്. ജില്ലാ സപ്ലൈ ഓഫീസിൽ നിന്നുള്ള പരിശോധനയ്ക്ക് ശേഷം ആകും തുടർ നടപടികൾ . ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് എസ് ശ്യാംകുമാർ ചേരുന്നു.