
കോഴിക്കോട്: കഴിഞ്ഞ ദിവസം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു. ചാലിയം കടുക്ക ബസാര്‍ പരീക്കപ്പുറം സുബൈര്‍ (60) ആണ് മരിച്ചത്. കടലുണ്ടി കപ്പലങ്ങാടിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ജില്ലാ പ്രവാസി വെല്‍ഫെയര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ കലക്ഷന്‍ ഏജന്റായിരുന്നു. ജോലിക്കിടയിലായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സി.പി.എം ചാലിയം കോട്ടക്കണ്ടി ബ്രാഞ്ച് അംഗവും കേരള പ്രവാസി സംഘം ഫറോക്ക് ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.
ഉമൈബയാണ് സുബൈറിന്റെ ഭാര്യ. മക്കള്‍ - സല്‍മാനുല്‍ ഫാരിസ്, റിനീഷ്, നസറുദ്ദീന്‍. മരുമകള്‍ - നജുമു. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് ചാലിയം ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം