Latest Videos

തോട് റോഡാക്കി; വെള്ളക്കെട്ടില്‍ മുങ്ങി ജീവിച്ച ഇരുപത് കുടുംബങ്ങൾക്ക് ശാപമോക്ഷം

By Web TeamFirst Published Jul 8, 2019, 10:40 PM IST
Highlights

കാന അടിയന്തരമായി വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. മഴവെള്ളം സുഗമമായി ഒഴുകുന്നതിനും, വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി

കാക്കനാട്: സ്വകാര്യ വ്യക്തികള്‍ തോടിന് തടയിട്ടതിന് പിന്നാലെ വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ശാപമോക്ഷം.

തൃപ്പൂണിത്തുറ കണ്ണംകുളങ്ങര കരിയിലംമ്പാടം പ്രദീപിന്‍റെ വീട് മുതൽ തെക്കോട്ട് വെള്ളക്കിനാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പനക്കൽ പുറമ്പോക്ക് തോട് വരെയുള്ള ഭാഗത്തെ കാന വൃത്തിയാക്കാന്‍ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് കളക്ടർ നിദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

കാന അടിയന്തരമായി വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. മഴവെള്ളം സുഗമമായി ഒഴുകുന്നതിനും, വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

തോട് റോഡാക്കി; മുങ്ങി ജീവിച്ച് ഇരുപത് കുടുംബങ്ങൾ

മൂന്ന് വർഷമായി 20 കുടുംബങ്ങളാണ് ഇവിടെ വെള്ളക്കെട്ടിൽ നരക ജീവിതം നയിച്ചിരുന്നത്.  ജൂണിൽ മഴ തുടങ്ങിയാൽ  പിന്നെ എട്ടുമാസത്തെ വെള്ളക്കെട്ടാണ് അനുഭവപ്പെടാറ്.  ഈ ഭാഗത്ത് പുതുതായെത്തിയ താമസക്കാരാണ് പ്രദേശത്തൂടെ ഒഴുകിയിരുന്ന തോടിനു തടയിട്ടത്. വെള്ളത്തിന് ഒഴുകിപ്പോവാന്‍ വഴി ഇല്ലാതായപ്പോൾ മുതല്‍ ആരംഭിച്ച ദുരിത ജീവിതത്തിനാണ് അറുതിയാവുന്നത്. 
 

click me!