
തിരുവന്തപുരം: വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഒരു ചുവന്ന സാരിയുടെ പേരിലാണ്. വിലകൂടിയ പുതുപുത്തന്‍ സാരിയൊന്നുമല്ല വാസുകി ഐഎഎസിന്‍റേത്. മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയാണ് കളക്ടര്‍ ഉടുത്തിരിക്കുന്നത്. വർക്കല മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിൽ നിന്നും ഒരു മാസം മുമ്പാണ് കളക്ടര്‍ സാരി ശേഖരിച്ചത്.
എന്തായാലും ശിവഗിരി തീർത്ഥാടനത്തിനുള്ള ഗ്രീൻ പ്രോട്ടോക്കാൾ യോഗത്തിന് പോകുമ്പോൾ പഴയ സാരി അണിഞ്ഞെടുത്ത വീഡിയോക്ക് കിട്ടുന്നത് വലിയ പിന്തുണയാണ്. പുനരുപയോഗം പ്രകൃതി സംരക്ഷണമാണെന്ന സന്ദേശം നൽകാനാണിതെന്ന് വാസുകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിച്ച് പുതിയ വസ്ത്രം വാങ്ങി പഴയതെല്ലാം വലിച്ചെറിയുന്നവരോട് കളക്ടര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം. ഓൾഡ് ഈസ് ഗോൾഡ്. പിന്നെ നമ്മുടെ പരിസ്ഥിതിയും സംരക്ഷിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam