മൂന്നാറിൽ വിന്റർ കാർണിവലിന് സമാപനം; ശ്രദ്ധ ആകർഷിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികൾ

By Web TeamFirst Published Jan 28, 2020, 10:14 AM IST
Highlights

പ്ലാസ്റ്റിക്കിനോട് വിട പറയാമെന്ന സന്ദേശം നൽകുന്നതോടൊപ്പം 1000 തുണി സഞ്ചികൾ വിദ്യാർത്ഥിക്ക് നൽകി. വൈകുന്നേരം 3 മണിയോടെയാണ് സമാപന ചടങ്ങുകൾ അവസാനിച്ചത്. 

ഇടുക്കി: മൂന്നാർ വിന്റർ കാർണിവലിന് വർണ്ണാഭമാർന്ന സമാപനം. സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപടികൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. 14 വിദ്യാലയങ്ങളിൽ നിന്നായി 600 ഓളം വിദ്യാർത്ഥികളാണ് സമാപന ചടങ്ങിൽ പങ്കെടുത്തത്. ആടിയും പാടിയും കുട്ടികൾ ഏവരെയും അമ്പരിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോട് അനുബദ്ധിച്ച് മൂന്നാർ ബോട്ടാനിക്ക് ഗാർഡനിലാണ് ഇത്തവണ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണണന്റെ നേതൃത്വത്തിൽ ആഘോഷ പരിപടികൾ സംഘടിപ്പിച്ചത്. 

റിപ്പബ്ലിക് ദിനവും കാർണിവലിന്റെ സമാപന ദിവസവും ഞയറാഴ്ച ആയതിനാലാണ് ഗാർഡനിൽ കുട്ടികളുടെ പരിപാടികൾ ആസൂത്രണം ചെയ്തത്. ദേവികുളം ആർ.ഡി.ഒ ഓഫീസിൽ പതാക ഉയർത്തിശേഷം കുട്ടികൾ, അധ്യാപകർ മതാപിതാക്കൾ എന്നിവർക്കൊപ്പം സമ്മേളന നഗരിയിലെത്തി. പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾക്ക് സബ് കളക്ടറുടെ റിപ്പബ്ലിക്ക് ദിന സന്ദേശം. തുടർന്ന് എഞ്ചിനിയർ കോളേജ് വിദ്യർത്ഥികളുടെ ദേശീയ ഗാനത്തോടെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. 

വിവിധ സ്കൂളുകളെ പ്രതിനിധികരിച്ച് 40 ഓളം വിദ്യർത്ഥികളാണ് കവിതയും പാട്ടും നൃത്തവുമായി സദസ് ഇളക്കിമറിച്ചത്. കുട്ടികൾക്കൊപ്പം കരഘോഷവുമായി സബ് കളക്ടറും സംഘവും കാണികളായി എത്തിയതോടെ സെൽഫിയെടുക്കാൻ വിദ്യാർത്ഥികൾ തിരക്കുകൂട്ടി. പ്ലാസ്റ്റിക്കിനോട് വിട പറയാമെന്ന സന്ദേശം നൽകുന്നതോടൊപ്പം 1000 തുണി സഞ്ചികൾ വിദ്യാർത്ഥിക്ക് നൽകി. വൈകുന്നേരം 3 മണിയോടെയാണ് സമാപന ചടങ്ങുകൾ അവസാനിച്ചത്. 15 ദിവസം നീണ്ടു നിന്ന കാർണിവൽ സന്ദർശിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
 

click me!