
തൃശൂർ: കുതിരാനിൽ ഇന്ന് കർശന ഗതാഗത നിയന്ത്രണം. പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിൾ ഇടുന്നതിന്‍റെ ഭാഗമായാണ് ട്രയൽ റൺ ഇന്നും നാളെയും നടത്തുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല.
എറണാകുളം, തൃശൂർ ഭാഗത്ത് നിന്നും കുതിരാൻവഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. കെഎസ്ആർടിസി, സ്വകാര്യ ബസ്,ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. തിരക്ക് കണക്കിൽ എടുത്ത് കുതിരാനിലെ ഒരു തുരങ്കം ഭാഗികമായി ഗതാഗതത്തിനു തുറന്നു നൽകും. രാവിലെ 5 മുതൽ വൈകിട്ട് 5 വരെ ആണ് നിയന്ത്രണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam