
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എംഎം ശശീന്ദ്രന്‍ അതിജീവിതയുടെ ശരീരത്തില്‍ തൊട്ടതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണ് അതിജീവിതയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അവരുടെ ദേഹത്ത് തൊട്ടതായി അറ്റന്റര്‍ എം എം ശശീന്ദ്രന്‍ സമ്മതിച്ചെന്നും പറയുന്നത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. മെഡിക്കല്‍ കോളേജിലെ മൂന്നു ഡോക്ടര്‍മാര്‍ അംഗങ്ങളായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് പുറത്ത് വന്ന റിപ്പോര്‍ട്ടെന്ന് അതിജീവിത പറഞ്ഞു.
അതേസമയം, വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതി തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് എസിപി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. ഗൈനക്കോളജിസ്റ്റ് പരിശോധിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നഴ്‌സ് പറഞ്ഞ കാര്യങ്ങള്‍ പോലും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പറഞ്ഞു. അതിജീവിതയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നഴ്‌സിന്റെ മൊഴിയെടുക്കും. ഇതിന് ശേഷമാകും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.
വല്ലപ്പുഴയിലെ യുവതിയുടെ മരണം; ഭര്‍ത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ഭര്‍ത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 25നാണ് വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജനയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റവും പീഡനവും ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി ബാബുരാജിനെയും മാതാവ് സുജാതയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എട്ടേ കാലോടെ പുതുപ്പള്ളിയിൽ ആദ്യ ഫലസൂചന, 2 മണിക്കൂറിൽ സമ്പൂർണ ഫലം