
കോഴിക്കോട്: പ്രളയ ദുരിത ബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങുമായി ബധിര സഹോദരങ്ങളും രംഗത്ത്. ബധിരസഹോദരങ്ങളുടെ കൂട്ടായ്മയായ താമരശ്ശേരി റീജ്യണല്‍ ഡഫ്‌സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് 10,160 രൂപയും ഔട്ട്‌ബോക്‌സ്പദ്ധതിയിലേക്ക് ഭക്ഷ്യസാധനങ്ങളും അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങളുമായി ജില്ലാ ആസ്ഥാനത്തെത്തിയത്.
കോഴിക്കോട് കളക്ട്രേറ്റില്‍ വെച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്‍ തുകയും കളക്ടര്‍ യു.വി.ജോസ് സാധനസാമഗ്രികളും ഏറ്റുവാങ്ങി. ദുരിത ബാധിതരെ സഹായിക്കാന്‍ ഭിന്നശേഷിക്കാര്‍ കാണിച്ച ഉല്‍സാഹം മാതൃകാപരമാണെന്നും മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനവും സമൂഹത്തിന് നല്ല സന്ദേശവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ യുവതയെപോലെ തന്നെ ബധിരസഹോദരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മിന്നിട്ടിറങ്ങിയതില്‍ അഭിമാനമുണ്ടെന്ന് കലക്ടര്‍ യു.വി.ജോസ് പറഞ്ഞു. ഡഫ്‌സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരായ വി.പി.ഉസ്മാന്‍, പി.ഉസ്മാന്‍ പി.അബ്ദുറഹ്മാന്‍, പി.മനോജ് ,അബ്ദുല്‍ഷുക്കൂര്‍,സുരേന്ദ്രന്‍കൈതപ്പൊയില്‍ ,സുബൈര്‍ വെഴുപ്പൂര്‍ , ബവീഷ് ബാല്‍, പി. റംല, എ.ടി.ഹാരിസ് ,രാജീവന്‍ കോളിയോട്ട് എന്നിവര്‍ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam