ഒമ്നി വാനിലെത്തിയ സംഘം അടൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Published : Oct 02, 2026, 10:10 AM IST
Adoor Kidnap

Synopsis

കാറിൽ ഉണ്ടായിരുന്നത് ആറോളം പേരെന്ന് കുട്ടി പറഞ്ഞു. മുഖത്ത് എന്തോ ലായനി പുരട്ടാനും ശ്രമിച്ചുവെന്നും കുട്ടി വ്യക്തമാക്കി.

പത്തനംതിട്ട: അടൂർ പന്നിവിഴയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സെപ്റ്റംബർ 30 ന് വൈകീട്ടാണ് സംഭവം. പൊലീസ് കേസ് എടുത്തു. ഒമ്നി കാറിൽ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. കുട്ടി ബഹളം വെച്ചപ്പോൾ ഇറക്കിവിട്ടു. കാറിൽ എത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നാണ് പരാതി. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ പരിഭ്രാന്തനായി കണ്ടെത്തിയ നാട്ടുകാരാണ് വീട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറിൽ ഉണ്ടായിരുന്നത് ആറോളം പേരെന്ന് കുട്ടി പറഞ്ഞു. മുഖത്ത് എന്തോ ലായനി പുരട്ടാനും ശ്രമിച്ചുവെന്നും കുട്ടി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ട്രോക്ക് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് പോസ്റ്റിലിടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മലപ്പുറത്ത് അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ചു; ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ