മലപ്പുറത്ത് അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ചു; ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

Published : Oct 02, 2026, 07:50 AM IST
malappuram acid attack case

Synopsis

കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഷബീര്‍ അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

മലപ്പുറം: അയല്‍വാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസില്‍ ഏഴുവര്‍ഷമായി ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പൊലീസ് പിടിയില്‍. ചോക്കാട് ഉദരംപൊയില്‍ കിടങ്ങയത്ത് ഷബീര്‍ (32) ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. 2019ല്‍ നടന്ന സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി വര്‍ഷങ്ങളായി അന്വേഷണ സംഘത്തെ വെട്ടിച്ച് കഴിയുകയായിരുന്നു.സംഭവത്തിന് പിന്നാലെ കരുവാരക്കുണ്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ മുറിവില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉപയോ​ഗിച്ച് നടത്തിയ രാസപരിശോധനയിലാണ് സള്‍ഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയത്. ഇതോടെ ആക്രമണത്തിന് ഉപയോഗിച്ചത് ആസിഡാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഷബീര്‍ അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ ബിന്ദു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഡാനിയല്‍, ഉജേഷ്, ധന്യേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും ആക്രമണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും മൊഴികളും ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍