
കോഴിക്കോട്: മദ്യവിൽപ്പന സംഘം മധ്യവയ്സ്കനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടത്തായി കോടഞ്ചേരി റോഡിൽ പഞ്ചായത്ത് കിണറിന് സമീപം വെച്ചാണ് ഇരുമ്പ് പൈപ്പും ആയുധങ്ങളും ഉപയോഗിച്ച് മർദ്ദിച്ചത്. കരിമ്പാലക്കുന്നിൽ താമസിക്കും കക്കാടംപൊയിൽ കൂടത്തായി അബദുള്ള(55)യ്ക്കാണ് പരിക്കേറ്റത്. കയ്യുടെ എല്ല് പൊട്ടുകയും മുഖത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഏറെക്കാലമായി ഈ സ്ഥലത്ത് മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രാത്രി 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ അബ്ദുള്ളയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.