തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി; അന്വേഷണം

Published : Feb 21, 2025, 10:03 AM ISTUpdated : Feb 21, 2025, 10:08 AM IST
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി; അന്വേഷണം

Synopsis

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.   

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ സഹീദക്കെതിരെയാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പരാതി നൽകിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണ് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്. 

ഡോ സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീലാണ് ചെയ്യുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഡോ സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീൽ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം. ഭർത്താവ് സഫീൽ ഗവൺമെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു. 

വിശാഖപട്ടണം ചാരകേസിൽ അറസ്റ്റിലായ മലയാളി ഒരു വർഷമായി എൻഐഎ നിരീക്ഷണത്തിൽ, കൂടുതൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്