വെള്ളാർമലയ്ക്ക്‌ കൈത്താങ്ങുമായി അയർലൻഡിലെ 'വയനാടൻസ്'

Published : Feb 21, 2025, 08:43 AM ISTUpdated : Feb 21, 2025, 02:54 PM IST
വെള്ളാർമലയ്ക്ക്‌ കൈത്താങ്ങുമായി അയർലൻഡിലെ 'വയനാടൻസ്'

Synopsis

അയർലൻഡിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാടൻസ് ഇൻ അയർലൻഡ് കൂട്ടായ്മയാണ്‌ സ്കൂൾ ബസിന്റെ ദൈനന്ദിന ചെലവുകൾക്കായി അഞ്ച്‌ ലക്ഷം രൂപ കൈമാറിയത്‌

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിന്‌ കൈത്താങ്ങുമായി അയർലൻഡിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാടൻസ്. അയർലൻഡിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാടൻസ് ഇൻ അയർലൻഡ് കൂട്ടായ്മയാണ്‌ സ്കൂൾ ബസിന്റെ ദൈനന്ദിന ചെലവുകൾക്കായി അഞ്ച്‌ ലക്ഷം രൂപ കൈമാറിയത്‌. മേപ്പാടി സ്കൂളിൽ നടന്ന ചടങ്ങിൽ വയനാടൻസ് ഇൻ അയർലൻഡ് അംഗങ്ങളായ കൃഷ്ണദാസ്. കെ. കെ ജയിസ്‌മോൻ കാരക്കാട്ട്‌ എന്നിവർ വെള്ളാർമല സ്കൂൾ പ്രിൻസിപ്പൽ ഭവ്യ, ഹെഡ്മാസ്റ്റർ ദിലീപ് കുമാർ എന്നിവർക്ക് ബാങ്ക് ഡ്രാഫ്റ്റ് കൈമാറി. നേരത്തെ വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികളോട് സ്കൂൾ അവിടെ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കലോത്സവത്തിനിടെ ഉറപ്പ് നൽകിയിരുന്നു. 

ലണ്ടനിലെ ആഡംബര ഹോട്ടലിൽ മോഷണം പതിവ്, കാണാതാവുന്നത് ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകൾ

വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 529.50 കോടിയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചിട്ടുളളത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു